Mon. Dec 23rd, 2024

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസില്‍ പരാതിക്കാരന്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മാർച്ച് 31 ലെ ഭിന്ന വിധിക്ക് നിയമ സാധുത ഇല്ലെന്നും വിധി പുനപരിശോധിക്കണമെന്നുമാണ് പരാതി നല്കിയ ആർ എസ് ശശികുമാറിന്റെ ആവശ്യം. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.