Wed. Jan 22nd, 2025

ഒഡീഷയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ഏപ്രിൽ 12 മുതൽ 16 വരെ എല്ലാ അങ്കണവാടികളും സ്‌കൂളുകളും അടച്ചിടാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് നിർദേശം നൽകി. പൊതുജനങ്ങൾക്ക് കുടിവെള്ള വിതരണവും വൈദ്യുതി ലഭ്യതയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം. ഒഡിഷയിലെ ഒമ്പത് സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു. ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഉടൻ കുടിവെള്ളം എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നല്കി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.