Mon. Dec 23rd, 2024

മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സോഫി തോമസ്  ഹര്‍ജി തള്ളുകയായിരുന്നു.എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിലെ തോമസ് ഉണ്ണിയാടന്‍ ആണ് കോടതിയെ സമീപിച്ചത്. പ്രൊഫസര്‍ അല്ലാതിരുന്നിട്ടും പ്രൊഫ ആര്‍ ബിന്ദു എന്ന പേരിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇലക്ഷന്‍ പ്രചാരണം നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടിൽ വരുമെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.