Mon. Dec 23rd, 2024

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയായ ഷാറൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ട്പോകും. ആദ്യം ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. ശേഷം പ്രതിയെ ഷൊർണൂരിലേക്ക് കൊണ്ട് പോകും. ഇന്നലെ തെളിവെടുപ്പിന് കൊണ്ട് പോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കഴിയാതെ വരികയായിരുന്നു. ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി. ഷാറൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.