Tue. Nov 5th, 2024

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ റിവ്യൂ ഹര്‍ജി തള്ളി ലോകായുക്ത. റിവ്യൂ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. കേസ് ഫുള്‍ ബെഞ്ച് തന്നെ പരിഗണിക്കും. വിശദമായ ഉത്തരവ് പിന്നീട് ഇറക്കുമെന്നും ലോകായുക്ത അറിയിച്ചു. പ്രതീക്ഷിച്ച ഉത്തരവെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായ കേസ് ലോകായുക്ത മുന്‍പ് പരിഗണിച്ചപ്പോള്‍ ഹര്‍ജി അന്വേഷണ പരിധിയില്‍ വരുമോ എന്നതിനെച്ചൊല്ലി ലോകായുക്തക്കും ഉപലോകായുക്തക്കും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഹര്‍ജിയിലെ ആരോപണങ്ങളുടെ നിജസ്ഥിയെക്കുറിച്ചും അഭിപ്രായ വ്യത്യാസം വന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജി ഫുള്‍ ബെഞ്ചിന് വിട്ടത്. ജസ്റ്റിസുമാരായ സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ്, ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഫുള്‍ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പുതിയ ബെഞ്ചിന് മുന്നില്‍ വിശദമായ വാദം നടക്കും. ഇതോടെ അന്തിമ വിധിക്ക് വീണ്ടും കാലതാമസം വരാനാണ് സാധ്യത.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം