Tue. Nov 5th, 2024

ഡല്‍ഹി: ഗോമൂത്രത്തില്‍ അപകടകാരികളായ 14 തരം ബാക്ടീരിയകള്‍ അടങ്ങിയതായി ഈ മേഖലയിലെ ഏറ്റവും പ്രമുഖ ചികില്‍സാ ഗവേഷക സ്ഥാപനമായ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ഏറ്റവും പുതിയ ഗോമൂത്രത്തില്‍ പോലും ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ഗോമൂത്രം അടക്കം ഒരു കന്നുകാലിയുടെ മൂത്രവും മനുഷ്യര്‍ കുടിക്കരുതെന്ന മുന്നറിയിപ്പും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പശുവിന്റെ മൂത്രത്തേക്കാള്‍ താരതമ്യേന മെച്ചം പോത്തിന്റെ മൂത്രമാണെന്നും എന്നാല്‍ ഒരു കാലിയുടെ മൂത്രവും മനുഷ്യന് കുടിക്കാന്‍ കൊള്ളില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗോമൂത്രം ഇന്ത്യന്‍ വിപണിയില്‍ വ്യാപകമായി വിറ്റഴിക്കുന്നതിനിടയിലാണ് ഉത്തര്‍പ്രദേശിലെ ബറേലി കേന്ദ്രമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍. ഗോമൂത്രം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തൊട്ട് ജഡ്ജിമാര്‍ വരെയുള്ളവര്‍ക്ക് തിരിച്ചടിയാണ് ഈ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷക സ്ഥാപനത്തിന്റെ ഗവേഷണ റിപ്പോര്‍ട്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം