Tue. Nov 5th, 2024

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസില്‍ പരാതിക്കാരന്‍ നല്‍കിയ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ 12 മണിക്ക് റിവ്യൂ ഹര്‍ജി പരിഗണിക്കും. കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടതിന് ഹര്‍ജിക്കാരനെ ലോകായുക്ത വിമര്‍ശിച്ചു. പരാതിക്കാരന്‍ സംസ്ാരിക്കുന്നത് അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലെന്ന് ലോകായുക്ത. ആള്‍ക്കൂട്ട അധിക്ഷേപം നടത്തുകയാണെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. എന്തോ കണക്കു കൂട്ടിയാണ് പരാതിക്കാരന്‍ സംസാരിക്കുന്നതെന്ും ലോകായുക്ത ന്യായാധിപന്മാര്‍ കുറ്റപ്പെടുത്തി. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കുന്നുണ്ട്. ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച ശേഷമേ ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കാവൂവെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. റിവ്യൂ ഡിവിഷന്‍ ബഞ്ച് കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. കക്ഷിയോട് മിതത്വം പാലിക്കാന്‍ പറയണമെന്ന് പരാതിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായ പരാതിയില്‍ ലോകായുക്ത രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉണ്ടായതോടെയാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം