Thu. Dec 19th, 2024

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് കൊണ്ട് വരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തു.  സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. കടകൾ അടച്ചിടും. അതേസമയം വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പറമ്പിക്കുളം കടുവ സങ്കേതത്തിൽ അപകടകാരിയായ അരിക്കൊമ്പനെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെയാണ് ജനരോഷം ഉയരുന്നത്. സർവ കക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.