Mon. Dec 23rd, 2024

 

ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയും ലോകത്തിലെ അഞ്ചാമത്തെ നീളമേറിയ പാതയുമായ ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ ഒറ്റയ്ക്ക് ബൈക്കില്‍ പൂര്‍ത്തിയാക്കി തൃശ്ശൂര്‍ സ്വദേശി ജീന മരിയ തോമസ്. വിഷാദരോഗം നേരിടുന്ന യുവജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ ‘എംപ്രേസ് പാഷന്‍, ബീറ്റ് ഡിപ്രഷന്‍’ എന്ന മുദ്രവാക്യവുമായായിരുന്നു യാത്ര. ചെന്നൈ, കൊല്‍ക്കത്ത. ഡല്‍ഹി, മുംബൈ, എന്നീ വന്‍ നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പാതയാണ് ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍. 137 മണിക്കൂര്‍കൊണ്ടാണ് ജീന ഈ ദൂരം പൂര്‍ത്തിയാക്കിത്.

മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 4.45 ന് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി ഫ്‌ലൈഓവറില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. 13ന് പുലര്‍ച്ചെ 3.45ഓടെ തിരിച്ചെത്തുകയും ചെയ്തു. യാത്രയില്‍ കൊല്‍ക്കത്ത പോലീസില്‍നിന്ന് മോശപ്പെട്ട അനുഭവമുണ്ടായെന്നും ജീന പറയുന്നു. ആത്മവിശ്വാസവും ധൈര്യവും കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്നും ജീന പറയുന്നു. ആദ്യമായാണ് ഒരു വനിത കുറഞ്ഞസമയത്തിനുള്ളില്‍ ഈ പാത ചുറ്റിസഞ്ചരിക്കുന്നത്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.