Mon. Dec 23rd, 2024

 

എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ താന്തോന്നിത്തുരുത്തിലേയ്ക്ക്. എന്നാല്‍ താന്തോന്നിത്തുരുത്തില്‍ എത്തണമെങ്കില്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. ഇവരുടെ ആകെയുള്ള യാത്രാ മാര്‍ഗം സര്‍ക്കാരിന്റെ ഒരു ബോട്ട് മാത്രമാണ്. ഈ ദ്വീപില്‍ ജനവാസം തുടങ്ങിയത് മുതല്‍ ഇന്നുവരെ ഇവിടുത്തുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരമായിട്ടില്ല. വല്ലാര്‍പ്പാടം, മുളവുകാട്, പോന്നരിമംഗലം, താന്തോന്നിത്തുരുത്ത് എന്നിവയെ ബന്ധിപ്പിച്ചു പാലം പണിയാന്‍ രൂപീകൃതമായ ജിഡ വല്ലാര്‍പ്പാടത്തെയും മുളവുകാടിനെയും ബന്ധിപ്പിക്കുന്ന ഗോശ്രീപാലം യാതാര്‍ത്ഥമായെങ്കിലും താന്തോന്നിത്തുരുത്ത്കാരുടെ പാലം എന്ന സ്വപ്നം കടലാസിലാണ്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.