Sat. Jan 18th, 2025

വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട് ‘ എന്ന് പേര് നല്കി. സര്‍ക്കാര്‍–അദാനി ഗ്രൂപ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തുറമുഖത്തിനായി ഉടൻ ലോഗോ തയ്യാറാക്കും. ജനുവരിയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താനായി യോഗം ചേർന്നിരുന്നു. ഇനിമുതൽ ഫോറങ്ങളിൽ പുതിയ പേരായിരിക്കും ഉപയോഗിക്കുക. അദാനി ഗ്രൂപ്പിന്റെ കൂടി താത്പര്യം പരിഗണിച്ചായിരിക്കും ലോഗോ നിശ്ചയിക്കുക. പദ്ധതി പ്രദേശത്തും ലെറ്റര്‍ ഹെഡിലും പ്രദര്‍ശിപ്പിക്കുന്ന വിധമായിരിക്കും ലോഗോ.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.