Fri. Nov 22nd, 2024

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഷൊര്‍ണൂരില്‍ പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നു എന്ന നിഗമനത്തെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പമ്പിലെ ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഭക്ഷണമെത്തിച്ചത് ആരെന്ന് കണ്ടെത്തണമെന്നും പൊലീസ് പറയുന്നു. കൂട്ടാളികള്‍ ട്രെയിനില്‍ ഉണ്ടായിരുന്നോ എന്നതിലും സംശയമുണ്ട്. അതേസമയം, കേസില്‍ പ്രതി ഷാറൂഖ് സെയ്്ഫിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇയാള്‍ക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താന്‍ ഒറ്റക്കാണ് ചെയ്തത് എന്ന മൊഴി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്. ഡി1 കോച്ചില്‍ തീയിട്ടശേഷം ഡി2 കൂടി കത്തിക്കാന്‍ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് നിഗമനം. ഷാറൂഖിനെ ഇന്നും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ എന്‍ഡ്രോളജി, സര്‍ജറി വിഭാഗങ്ങളെത്തിയാണ് പരിശോധിക്കുന്നത്. തുടര്‍ന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം