Sun. Dec 22nd, 2024

കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഇന്ന് സമാപിക്കും. വൈകീട്ട് ഏഴ് മണിക്ക് എറണാകുളം ദർബാർ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തുടർന്ന് പി​ന്ന​ണി ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ്രോ​ജ​ക്ട്​ മ​ല​ബാ​റി​ക്ക​സ് സം​ഗീ​ത വി​രു​ന്ന് ഉണ്ടാകും. ബി​നാ​ലെ ഷോ​ര്‍ട്ട് ഗൈ​ഡ് കൈ​മാ​റ്റം കൊ​ച്ചി മേ​യ​ര്‍ ​എം അ​നി​ല്‍കു​മാ​ര്‍, ഹൈ​ബി ഈ​ഡ​ന്‍ എം​പി, ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റി ബോ​ണി തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് നി​ര്‍വ​ഹി​ക്കും.സമാപന ദിനമായ ഇന്ന് പ്രവേശനം സൗ​ജ​ന്യ​മാ​ണ്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.