വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലും ബിയർ നല്കുന്നത് നിരോധിച്ച് ഹിമാചല്‍പ്രദേശിലെ കീലോംഗ് പഞ്ചായത്ത്. ചടങ്ങുകളിലെ ആവശ്യമില്ലാത്ത ചെലവ് തടയാൻ കല്യാണങ്ങളിലും മറ്റ് ആഘോഷങ്ങളിലും ബിയർ വിളമ്പുന്നത് നിർത്താൻ ഇന്നലെ ചേർന്ന ഗ്രാമസഭ യോഗം സമവായ തീരുമാനമെടുത്തതായി പഞ്ചായത്ത് മേധാവി സോനം സാങ്പോ പറഞ്ഞു. ആഘോഷങ്ങളിൽ പാശ്ചാത്യ സംസ്കാരം കൊണ്ടുവരുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ യുവാക്കൾക്കും ഉത്കണ്ഠയുള്ളതിനാൽ ഇക്കാര്യത്തിൽ സമവായ തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ പരിഷത്ത് അംഗം കുംഗ ബോധ് പറഞ്ഞു.