Mon. Dec 23rd, 2024

പാരീസ്: ഫ്രാന്‍സില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ്ടും അപകടം. മാഴ്‌സെ നഗരത്തിലെ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ്ട് എട്ട് പേരെ കാണാതായി. അപടകത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തോടെയാണ് കെട്ടിടങ്ങള്‍ തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മാഴ്‌സെ പ്രോസിക്യൂട്ടര്‍ ഡൊമിനിക് ലോറന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടായ തീപിടിത്തം രക്ഷാപ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. സമീപത്തെ 30 കെട്ടിടങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചതായി സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം