Mon. Dec 23rd, 2024

ആലപ്പുഴയിൽ പൂച്ച കടിച്ചതിനെ തുടർന്ന് നടത്തിയ പ്രതിരോധ കുത്തിവെപ്പിൽ പതിനാല് വയസ്സുകാരന്റെ ശരീരം തളർന്നുവെന്ന പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. കുട്ടിയുടെയും രക്ഷകർത്താക്കളുടെയും ഡോക്ടറുടെയും മൊഴിയാണ് രേഖപ്പെടുത്തുക. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളോ​ട് രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേജ് ആ​ശു​പ​ത്രി​യി​ൽ എ​ത്താ​നാ​ണ്​ കമ്മീഷന്റെ  നി​ർ​ദേ​ശം.ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​യും ചി​കി​ത്സ​രേ​ഖ​ക​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്കും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.