ആല്‍പ്‌സ് പര്‍വതനിരയിലെ ഹിമപാതത്തില്‍ നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ടുപേര്‍ ഗൈഡുമാരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. ഫ്രഞ്ച് ആല്‍പ്‌സ് നിരകളിലാണ് അപകടമുണ്ടായത്. മോണ്ട് ബ്ലാങ്കിന് തെക്കുപടിഞ്ഞാറ് അര്‍മാന്‍സെറ്റ് ഗ്ലേസിയറില്‍ സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തിലാണ് സംഭവം. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രമോണ്‍, ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ എന്നിവര്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ചു.