Wed. Jan 22nd, 2025

പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ വീട്ടിൽ നുഴഞ്ഞുകയറിയയാളെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ഭീകര വിരുദ്ധ സേനക്ക് കൈമാറിയ ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് ഇയാൾ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് കയറിയത്. പ്രതിയെ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.