Mon. Dec 23rd, 2024

കോഴിക്കോട്: ട്രെയിനിന് തീവെച്ചത് തോന്നലിന്റെ പുറത്തെന്ന് പ്രതി ഷാറൂഖ് സെയ്ഫിന്റെ മൊഴി. കേരളത്തിലെത്തിയത് യാദൃശ്ചികമായാണെന്നും ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണ് ലക്ഷ്യമിട്ടതെന്നും മൊഴി. ഡി1, ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് ബാഗ് വെച്ചിരുന്നത്. തീവെച്ചശേഷം തിരിച്ചെടുക്കാനായിരുന്നു പദ്ധതി. യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണെന്നും മൊഴി നല്‍കി. അതേസമയം, മൊഴികള്‍ വിശ്വാസത്തിലെടുക്കാതെ അന്വേഷണസംഘം ചോദ്യം െചയ്യല്‍ തുടരുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം