Mon. Dec 23rd, 2024

ഡല്‍ഹി: മോശമായി വസ്ത്ര ധരിക്കുന്ന പെണ്‍കുട്ടികള്‍ രാമായണത്തിലെ ശൂര്‍പ്പണഖയെ പോലെയാണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗീയ. സ്ത്രീകള്‍ ദേവതകളാണെന്നും അവര്‍ മോശം വസ്ത്രം ധരിച്ചാല്‍ ശൂര്‍പ്പണഖയെ പോലെയാകുമെന്നാണ് പരാമര്‍ശം. ദൈവം പെണ്‍കുട്ടികള്‍ക്ക് സൗന്ദര്യവും മനോഹരമായ ശരീരവും നല്‍കിയിട്ടുണ്ടെന്നും നന്നായി വേഷം ധരിക്കണമെന്ന ഉപദേശവും ബിജെപി നേതാവ് നല്‍കി. രാമായണത്തില്‍ രാവണന്റെ സഹോദരിയാണ് ശൂര്‍പ്പണഖയെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കണ്ടാല്‍ അടിക്കാന്‍ തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹനുമാന്‍, മഹാവീര്‍ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം