കിഴക്കന്‍ ജറുസലേമില്‍ അല്‍ അഖ്സ പള്ളിയിലെ ആക്രമണത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം കനക്കുന്നതിനിടെ ഗസ്സയില്‍ വ്യോമാക്രണം നടത്തി ഇസ്രായേല്‍. ഫലസ്തീന്‍ ആക്രമണത്തിന് തിരിച്ചടിയായാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. 30-ല്‍ കൂടുതല്‍ റോക്കറ്റുകള്‍ ഫലസ്തീന്‍ വിക്ഷേപിച്ചെന്നാണ് ഇസ്രായേല്‍ പറയുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. തെക്കന്‍ തുറമുഖ നഗരമായ ടയറിലെ അഭയാര്‍ഥി ക്യാംപിന് സമീപം സ്‌ഫോടനങ്ങള്‍ നടന്നതായി ലെബനനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു. ഗസയിലെ ഒന്നിലധികം പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. പലസ്തീന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹമാസിനെ കൂടി ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ശത്രുക്കള്‍ ഏത് ആക്രമണത്തിനും കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗസ്സയില്‍ വ്യോമാക്രമണം നടന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.