Wed. Nov 6th, 2024

ഇന്ത്യന്‍ യാത്രികരെ സ്വന്തം പേടകത്തില്‍ ആദ്യമായി ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാനുവേണ്ടി രണ്ട് നിര്‍ണായക പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ക്രൂ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനം, വികാസ് എന്‍ജിന്റെ ദൈര്‍ഘ്യമേറിയ അന്തിമ ഹോട്ട് ടെസ്റ്റ് എന്നിവയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. തമിഴ്നാട് മഹേന്ദ്രഗിരിയിലെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലായിരുന്നു പരീക്ഷണങ്ങള്‍. 450 സെക്കന്‍ഡ് നീണ്ടതായിരുന്നു ക്രൂ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം. 240 സെക്കന്‍ഡ് നീണ്ടതായിരുന്നു വികാസ് എല്‍110-ജി വികാസ് എന്‍ജിന്റെ ദൈര്‍ഘ്യമേറിയ അന്തിമ ഹോട്ട് ടെസ്റ്റ്. തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്ററി (എല്‍പിഎസ്സി)ലാണ് വികാസ് എന്‍ജിനും ക്രൂ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനവും രൂപല്‍കപ്പന ചെയ്തത്. വികാസ് എന്‍ജിന്റെ ജിംബല്‍ കണ്‍ട്രോള്‍ സംവിധാനം വികസിപ്പിച്ചത് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററി(വിഎസ്എസ്സി)യിലാണ്. ഇരു പരീക്ഷണങ്ങളുടെയും വിജയം ഗഗന്‍യാന്‍ പദ്ധതിയില്‍ നാഴികക്കല്ലാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം