Wed. Jan 22nd, 2025

ആപ്പിൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ സ്റ്റോർ മുംബൈയിൽ ആരംഭിക്കുമെന്ന് സിഇഒ ടിം കുക്ക്. കുക്ക് ഈ മാസം ഇന്ത്യ സന്ദർശിക്കുമെന്നും റിപോർട്ടുകളുണ്ട്.ഉൽപ്പാദന വിപുലീകരണം, കയറ്റുമതി തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങളും സന്ദർശന വേളയിൽ പ്രധാന മന്ത്രിയുമായി ചർച്ച നടത്തും. 2016ലെ ഇന്ത്യ സന്ദർശനത്തിലും കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതിക്കായുള്ള രൂപരേഖ തയ്യാറാക്കുകയാണെന്നും  രൂപരേഖ പൂർത്തിയായ ശേഷം മുംബൈയിൽ സ്റ്റോർ ആരംഭിക്കുന്ന തീയതി പുറത്തുവിടുമെന്നാണ് വിവരം. ഇന്ത്യ സന്ദർശനത്തിൽ കുക്കിനൊപ്പം ആപ്പിളിന്റെ റീട്ടെയിൽ ആൻഡ് പീപ്പിൾ വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ ഡെയ്‌ഡ്രെ ഒബ്രിയനും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.