Sun. Dec 22nd, 2024

കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ  ആന്റണി ബിജെപിയിലേക്ക്. കെ സുരേന്ദ്രനൊപ്പം അനിൽ ആന്റണി ബിജെപി ആസ്ഥാനത്തെത്തി. ഉടൻ തന്നെ അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അനിൽ ആന്റണിക്ക് പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിക്കും. കോൺഗ്രസ് അംഗത്വം രാജിവെച്ച ശേഷമാണ് അദ്ദേഹം ബിജെപി ആസ്ഥാനത്ത് എത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി അനിൽ ആൻ്റണി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.