Sat. Jan 18th, 2025

എസ്എസ്സി ഹിന്ദി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് കുമാര്‍ അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 8 ന് സംസ്ഥാനം സന്ദര്‍ശിക്കാനിരിക്കെയാണ് നടപടി. ഇന്ന് പുലർച്ചയാണ് സഞ്ജയ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയായിരുന്നു അറസ്റ്റ്. സഞ്ജയ് കുമാറിനെ റാച്ച്‌കുണ്ട് പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള ബൊമ്മലരാമേരം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം, ബന്ദിയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. സ്ഥലത്ത് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.