Wed. Dec 18th, 2024

മൂന്നാറിൽ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയേറ്റങ്ങളിലും നിർമാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.  അതോറിറ്റിയുടെ ഘടന അംഗീകരിച്ചത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. ജോയിന്റ് ആസൂത്രണ പ്രദേശത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ജോയിന്റ് ആസൂത്രണ കമ്മിറ്റി രൂപീകരിക്കും. കേരള കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്ട് ചട്ടം പ്രകാരമായിരിക്കും നിയമനങ്ങൾ നടത്തുക. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.