Thu. May 9th, 2024

ഡല്‍ഹി: കുനോ ദേശീയ പാര്‍ക്കില്‍ ജനിച്ച നാല് ചീറ്റ കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്കും അവസരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നമീബിയന്‍ ചീറ്റയായ സിയായ ജന്മം നല്‍കിയ കുഞ്ഞുങ്ങള്‍ക്ക് പേരിടാനാണ് അവസരം നല്‍കിയിരിക്കുന്നത്. പേര് നിര്‍ദേശിക്കാന്‍ താത്പര്യമുളളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. പേരിടല്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുളള നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 30 ആണ് പേര് നിര്‍ദേശിക്കാനുളള അവസാന തീയതി. ട്വിറ്ററിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം