Wed. Jan 22nd, 2025

ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയുമാണ് മിഷനിലുണ്ടാകുക. മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി ബഹിരാകാശയാത്രികന്‍ ജെറമി ഹാന്‍സെന്‍, നാസ മിഷന്‍ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച് എന്നിവരാണ് ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്നത്. മനുഷ്യരാശി ചാന്ദ്ര പര്യവേക്ഷണം നടത്താന്‍ തുടങ്ങിയതിനുശേഷം ചന്ദ്രനെ ചുറ്റുന്ന ആദ്യത്തെ വനിത ബഹിരാകാശ സഞ്ചാരിയായി ക്രിസ്റ്റീന കോച്ച് മാറും. ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിന് സമീപമുള്ള എല്ലിംഗ്ടണ്‍ ഫീല്‍ഡില്‍ നടന്ന പരിപാടിക്കിടെയാണ് സംഘാംഗങ്ങളെ വെളിപ്പെടുത്തിയത്. അപ്പോളോ ദൗത്യത്തിന്റെ 50-ാം വാര്‍ഷികത്തിലാണ് നാസ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയയ്ക്കുന്നത്. ആളില്ലാ ദൗത്യം ആര്‍ട്ടിമിസ് ഒന്നിന്റെ വിജയത്തെ തുടര്‍ന്നാണ് അടുത്ത വര്‍ഷം നവംബറില്‍, നാസ ആര്‍ട്ടിമിസ് 2 വിക്ഷേപിക്കാനൊരുങ്ങുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം