Thu. Dec 19th, 2024

ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ അക്രമിയുടേതെന്ന് കരുതപ്പെടുന്ന ബാഗ് വിദഗ്ദ്ധ സംഘം കണ്ടെത്തി. ബാഗിൽ നിന്നും മൊബൈൽ ഫോണും ലഘുലേഖകളും പെട്രോൾ നിറച്ച കുപ്പിയും കണ്ടെത്തി. ദൈന്യംദിന കാര്യങ്ങൾ വിവരിക്കുന്ന രീതിയിലുള്ള നോട്ട്ബുക്കും ബാഗിലുണ്ടായിരുന്നു. ചുവന്ന ഷർട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു. ട്രെയിൻ നിർത്തിയ ശേഷം അക്രമി റോഡിലേക്കിറങ്ങി ഒരാളുടെ ബൈക്കിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അക്രമം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.