Mon. Dec 23rd, 2024

എലത്തൂരിലെ ട്രെയിൻ ആക്രമണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. പ്രതിയെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു. ഐജി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നുവെന്നും താൻ ഉടൻ തന്നെ കണ്ണൂരിലേക്ക് തിരിക്കുമെന്നും ഡിജിപി കൂട്ടിച്ചേർത്തു. അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ രേഖാചിത്രം പുറത്തുവിട്ടു. ട്രെയിൻ ആക്രമണത്തിൽ റെയിൽവേയും കേസെടുത്തു. വധശ്രമം, സ്‌ഫോടകവസ്തു നിരോധന നിയമം തുടങ്ങിയ അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ആര്‍പിഎഫും കേരള പൊലീസും സംയുക്തമായി അന്വേഷിക്കുമെന്ന് എഡിആര്‍എം  അറിയിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.