Mon. Dec 23rd, 2024

ബെലറൂസിന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് തങ്ങളുടെ ആണവായുധങ്ങൾ നീക്കുമെന്ന് മിൻസ്‌കിലെ റഷ്യൻ പ്രതിനിധി അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള മോസ്കോയുടെ തർക്കം വർധിപ്പിക്കാൻ ആണവായുധങ്ങൾ നാറ്റോയുടെ പരിധിയിൽ നിർത്താനാണ് റഷ്യയുടെ ലക്ഷ്യം. യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയുടെ ഏറ്റവും പ്രകടമായ ആണവനീക്കങ്ങളിൽ ഒന്നിന്റെ ഭാഗമായി ബെലറൂസിൽ റഷ്യ ആണവായുധങ്ങൾ സ്ഥാപിക്കുമെന്ന് മാർച്ച് 26 ന് പ്രസിഡൻറ് വ്ലാഡിമിർ പുടിൻ അറിയിച്ചിരുന്നു. ആയുധങ്ങൾ തങ്ങളുടെ യൂണിയൻ സ്റ്റേറ്റിന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് മാറ്റുന്നതുവഴി കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് ബെലറൂസിലെ റഷ്യൻ അംബാസഡർ ബോറിസ് ഗ്രിസ്ലോവ് പറഞ്ഞു. അതേസമയം, ആയുധങ്ങൾ എവിടെ സ്ഥാപിക്കുമെന്ന് ഗ്രിസ്ലോവ് വ്യക്തമാക്കിയിട്ടില്ല. പുടിൻ ഉത്തരവിട്ടതുപോലെ ഒരു സംഭരണ ​​​​സംവിധാനം ജൂലൈ 1നകം പൂർത്തിയാക്കുമെന്നും, തുടർന്ന് ബെലാറസിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് ഇത് മാറ്റുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.