Mon. Dec 23rd, 2024

രാമനവമി ഘോഷയാത്രക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു. ജില്ലയുടെ ചില ഭാഗങ്ങളിൽ രാത്രി 10 വരെ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. രീഷ്റ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് രാമ നവമി ആഘോഷ റാലികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. വെല്ലിങ്ടൺ ജൂട്ട് മിൽ മോറിന് സമീപം രണ്ടാമത്തെ റാലിക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്കുൾപ്പെടെ പരിക്കേറ്റു. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ സംഘർഷമുണ്ടായി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.