Mon. Dec 23rd, 2024

മുൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 31 നാണ് അധ്യാപകനെതിരെ വിദ്യാർത്ഥിനി പരാതി നല്കിയത്. ലൈംഗിക പീഡനം, ജോലി സ്ഥലത്തെ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അധ്യാപകന്റെ ശല്യം കാരണം കലാക്ഷേത്രയിലെ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് കേരളത്തിലെത്തി വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.