Mon. Dec 23rd, 2024

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചി കോർപറേഷനിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ കരാർ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ  കോർപറേഷൻ ഇന്ന് കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്ത് മാലിന്യ സംസ്കാരണത്തിനുള്ള നിർദേശങ്ങൾ രൂപീകരിക്കാൻ മൂന്ന് അമിക്കസ്ക്യൂറിമാരെയും കോടതി നിയമിച്ചിട്ടുണ്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.