Sun. Dec 22nd, 2024

ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓശാന ഞായര്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെയാണ് മാര്‍പാപ്പ ആശുപത്രി വിട്ടത്.  മൂന്നുദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം സാന്താ മാര്‍ത്തയിലെ വസതിയിലേക്ക് തിരിച്ചത്. റോമിലെ ജെമേലി ആശുപത്രിയിലാണ് മാര്‍പാപ്പയെ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വാസകോശ അണുബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.