Wed. Jan 15th, 2025

തൃശൂർ അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ചർദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്. രക്തം ഛർദിച്ച് അവശനായ ശശീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. വീട്ടിൽ തന്നെ ഉണ്ടാക്കിയ ഭക്ഷണമാണ് കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വസ്ഥം അനുഭവപ്പെടുകയായിരുന്നു. ശശീന്ദ്രന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാനാവൂ എന്ന് പോലീസ് പറയുന്നു

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.