Wed. Jan 22nd, 2025

മെക്സിക്കോയില്‍ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആകാശത്തേക്ക് പറന്ന ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചതിനെത്തുടര്‍ന്ന് ഇതില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ താഴേക്ക് ചാടികയായിരുന്നു. ഇവര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്‌. 39 വയസ്സുള്ള സ്ത്രീയും 50 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുട്ടിക്ക് മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ബലൂണില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.