Sat. Jan 18th, 2025

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലീം ദുറാനി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന താരം ഇന്ന് രാവിലെ ജാംനഗറിലെ വീട്ടിൽ വെച്ചാണ് മരണപ്പെട്ടത്. ക്രിക്കറ്റ് രംഗത്ത് നിന്നും ആദ്യമായി അര്‍ജുന അവാര്‍ഡ് നേടിയ വ്യക്തിയാണ് സലീം ദുറാനി. 1934 ഡിസംബർ 11ന് അഫ്ഗാനിസ്ഥാനിലെ കാബൂളിലായിരുന്നു ജനനം. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യക്കായി കളിച്ച 50 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും താരം നേടി. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ബോളിവുഡിലും ദുറാനി സാന്നിധ്യം അറിയിച്ചിരുന്നു. 1973 ൽ ‘ചരിത്ര’ എന്ന സിനിമയിൽ പർവീൺ ബാബിക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സിനിമ അരങ്ങേറ്റം.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.