Wed. Jan 22nd, 2025

കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഡ്‌ജെ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാരായി എത്തുന്നത്. മൂന്ന് നായികമാര്‍ക്കൊപ്പമുളള മൂന്ന് പോസ്റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിര്‍വഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം,കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പദ്മിനിക്കുണ്ട്. മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മ•ഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം