Wed. Jan 22nd, 2025

വാഷിംഗ്ടണ്‍: ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കി യു.എസ് സ്റ്റേറ്റായ ജോര്‍ജിയ. ആദ്യമായാണ് ഒരു അമേരിക്കന്‍ സംസ്ഥാനം ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കുന്നത്. ഹിന്ദുഫോബിയയെ അപലപിക്കുന്ന പ്രമേയം ഹിന്ദു വിരുദ്ധ മതഭ്രാന്തിനെതിരെയും രംഗത്തെത്തുന്നുണ്ട്. 1.2 ബില്യണ്‍ ജനങ്ങള്‍ വിശ്വസിക്കുന്ന ലോകത്തിലെ വലുതും പഴക്കമുള്ളതുമായ മതമാണ് ഹിന്ദുമതമെന്ന് പ്രമേയം പറയുന്നു. 100ഓളം രാജ്യങ്ങളില്‍ മതത്തിന് അനുയായികളുണ്ടെന്നും വ്യത്യസ്തമായ പാരമ്പര്യങ്ങളും വിശ്വാസവുമുള്ള ഹിന്ദുമതം എല്ലാവരേയും ഉള്‍ക്കൊള്ളുകയും പരസ്പര ബഹുമാനവും സമാധാനവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുവെന്നും പ്രമേയം പറയുന്നു. ലോറന്‍ മക്‌ഡോണാള്‍ഡ്, ടോഡ് ജോണ്‍സ് എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം