Wed. Jan 22nd, 2025

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി കാര്‍ഡ് സ്വയ്പ്പ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. അക്കൗണ്ടില്‍ മതിയായ പണമില്ലാതെ എടിഎമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കുമെന്ന് പിഎന്‍ബി വ്യക്തമാക്കി. മതിയായ പണമില്ലാത്തതിനാല്‍ പരാജയപ്പെടുന്ന ആഭ്യന്തര പണം പിന്‍വലിക്കല്‍ നടപടികള്‍ക്ക് 2023 മെയ് ഒന്നുമുതല്‍ 10 രൂപയും ജിസ്ടിയും ഈടാക്കും എന്നാണ് അറിയിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതുക്കിയ ഡെബിറ്റ് കാര്‍ഡ് ചാര്‍ജുകള്‍, പ്രീപെയ്ഡ് കാര്‍ഡ് ഇഷ്യൂവന്‍സ് ചാര്‍ജുകള്‍, വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജുകള്‍ എന്നിവ നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബാങ്കിന്റെ അറിയിപ്പുണ്ട്. അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പിഒഎസ്, പോലുള്ള ഇടപാടുകള്‍ നിരസിക്കപ്പെട്ടാല്‍ ചാര്‍ജുകള്‍ ഈടാക്കി തുടങ്ങാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം