Mon. Dec 23rd, 2024

കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരുള്‍പ്പെടെ എട്ട് പേരെ അതിര്‍ത്തിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ സെന്റ് ലോറന്‍സ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജരും റുമേനിയന്‍ വംശജരുമാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരുടെ കൂട്ടത്തില്‍ രണ്ട് കുട്ടികളുമുണ്ട്. തകര്‍ന്ന ബോട്ടിനടുത്ത് ചതുപ്പില്‍നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ക്വെസാസ്‌നെ മൊഹൗക് സമുദായത്തില്‍ നിന്ന് കാണാതായ കേസി ഓക്‌സിന്റെ പേരിലുള്ളതാണ് ബോട്ട്. ഓക്‌സിനുവേണ്ടി അന്വേഷണം തുടരുകയാണെന്ന് അക്വെസാസ്‌നെ മൊഹാവ് പോലീസ് സര്‍വീസ് ഡെപ്യൂട്ടി ചീഫ് ലീ ആന്‍ ഒബ്രിയന്‍ അറിയിച്ചു. കനത്ത കാറ്റും മഞ്ഞുവീഴ്ചയുമാകാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം