Sat. Apr 20th, 2024

തന്റെ ചെറുകിട സംരംഭത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത ലക്ഷ്യം വെച്ച് മാതൃകയാവുകയാണ് കാക്കനാട് കോളാഷ് എന്ന് മള്‍ട്ടി ബ്രാന്‍ഡ് ഷോറുമിന്റെ ഉടമ സബീറ റഫീക്ക. വുമെണ്‍ ഓണ്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്കിലെ അംഗങ്ങള്‍ ചേര്‍ന്ന ഒരുക്കിയ കൊളാഷ് എന്ന് ബ്രാന്‍ഡ് ഷോപ്പില്‍ ഓട്ടിസ്റ്റിക്ക് കുട്ടികള്‍ വരച്ച ചിത്രങ്ങളും അവ പതിപ്പിച്ച കപ്പുകളും പലതരം ആര്‍ട്ട് വര്‍ക്കുകളും ഹോം ഡെക്കോറുകളും പ്രദര്‍ശിപ്പിക്കുകയും വിതരണത്തിനായി ഒരുക്കുകയും ചെയ്ത് വഴികാട്ടുകയാണ് സബീറ റഫീക്ക്.

വുമെണ്‍ ഓണ്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്കിലെ അംഗങ്ങള്‍ ചേര്‍ന്ന ഒരുക്കിയ കൊളാഷ് എന്ന് ബ്രാന്‍ഡ് ഷോപ്പില്‍ ഓട്ടിസ്റ്റിക്കായ കുട്ടികള്‍ വരച്ച ചിത്രങ്ങളും അവ പതിപ്പിച്ച കപ്പുകളും പലതരം ആര്‍ട്ട് വര്‍ക്കുകളും ഹോം ഡെക്കോറുകളും പ്രദര്‍ശിപ്പിക്കുകയും വിതരണത്തിനായി ഒരുക്കുകയും ചെയ്ത് വഴികാട്ടുകയാണ് സബീറ റഫീക്ക്.

വുമെണ്‍ ഓണ്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്കിലെ അംഗങ്ങളുടെ ഉത്പ്പന്നങ്ങളാണ് കാക്കനാട് ഭാരത് മാതാ കോളേജിനടുത്തുള്ള ജി സ്വകയര്‍ മാളില്‍ ‘കോളാഷ്’ ഷോപ്പില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. 43 ഓളം വനിതാ സംരംഭകരുടെ ബ്രാഡുകള്‍ ഉള്‍പ്പെടുത്തിയാണ് ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. വനിതകളുടെ വലിയൊരു സ്വപ്നമാണ് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു മാര്‍ക്കറ്റ് ലഭിക്കുക എന്നത്. ആ സ്വപ്നത്തിന് ചിറകു വെയ്ക്കുകയാണ് ഈ സംരംഭത്തിലൂടെയെന്ന് കോളാഷ് ബ്രാന്‍ഡ് ഷോപ്പിന്റെ ഉടമയായ സബീറ പറയുന്നു.

വുമെണ്‍ ഓണ്‍ട്രിപ്രണേഴ്‌സ് നെറ്റവര്‍ക്ക്

കേരളത്തിലെ സ്ത്രീകളുടെ വ്യവസായ ആവശ്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വീ സ്റ്റാര്‍ ക്രീയേഷന്‍ മനേജിങ്ങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയാണ് വുമെണ്‍ ഓണ്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്. കേരളത്തില്‍ പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍, വീടുകളില്‍ മാത്രം ഒതുങ്ങി പോകാതെ അവരുടെ ബിസിനസ് ആശയങ്ങള്‍ക്ക് ചിറക് മുളപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

ഇന്ന് കേരളത്തിന്‍ മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന സംഘടനയാണ് വെന്‍. കേരളത്തില്‍ മൊത്തമായി 800 റോളം അംഗങ്ങളാണ് ഈ സംഘടനയില്‍ ഉള്ളത്. കേരളത്തില്‍ 5 ജില്ലകളില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നുവെന്നും ചെറുകിട വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്നും ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു.

സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടവരല്ല, അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കഴിവുകളും പൊതു സമൂഹത്തില്‍ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട് എന്നും പിന്തുണയില്ലാതെ ഒരു സ്ത്രീയും വീടുകളില്‍ ഒതുങ്ങികൂടാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് വുമെണ്‍ ഓണ്‍ട്രപ്രണേഴ്‌സ് നെറ്റവര്‍ക്ക് എന്ന് സംഘടന ആരംഭിച്ചതെയെന്ന് വീ സ്റ്റാര്‍ ക്രീയേഷന്‍ മനേജിങ്ങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുണ്ടികാണിക്കുന്നു.

വനിതാ സംരംഭകര്‍ക്കായി ഓണ്‍ ലൈന്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുക, ട്രയിനിങ്ങ്, ഈവന്‍സ്, എക്‌സിബിഷനുകള്‍ തുടങ്ങിയവ നടത്തുക, ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുക, പ്രോഡക്റ്റുകള്‍ക്ക് പ്രമോഷന്‍ നല്‍കുക, സോഫ്റ്റ് വെയര്‍ ട്രെയിനിങ്ങ് നല്‍കുക എന്നിവയാണ് വുമെണ്‍ ഓണ്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് എന്ന സംഘടന വഴി ലക്ഷ്യം വയ്ക്കുന്നതെയെന്ന് സംഘടയുടെ അഡ്മിനിട്രേറ്റര്‍ അയോണ വോക്ക് മലയാളത്തോട് പറഞ്ഞു. എറണാകുളം, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, കോഴികോട് എന്നീ ജില്ലകളില്‍ വെന്നിന് ശാഖകളുണ്ട്. എല്ലാ വര്‍ഷവും ഇലക്ഷനിലൂടെയാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതെന്നും ആയോണ കൂട്ടി ചേര്‍ത്തു. അതേസമയം, കോളാഷിനെ എറെ വ്യത്യസ്തമാക്കുന്നത് തന്റെ ബിസിനസ്സ് സംരംഭത്തില്‍ ഓട്ടിസം കുട്ടികളെ പിന്തുണക്കാനുള്ള അവസരം കൂടി സബീറ പ്രയോജനപ്പെടുത്തുന്നു എന്നുള്ളതാണ്.

ഓട്ടിസം ക്ലബ്

കേരളത്തില്‍ ഓട്ടിസം ബാധിച്ചവരുടെ എണ്ണം കൂടിവരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്ത് പതിനായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്ത് പേര്‍ ഓട്ടിസം ബാധിച്ചവരെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ പലപ്പോളും ഈ കുട്ടികളുടെ ഉത്തരവാദിത്വം അമ്മാമാരുടെത് മാത്രമായി മാറുകയും ചെയ്യുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ സമുഹം കാണുന്ന രീതിയും ഈ മാതാപിതാക്കള്‍ക്ക് വലിയ വെല്ലുവിളികളും തീരാദുരിതവുമാണ് സമ്മാനിക്കുന്നത്. കുട്ടികള്‍ക്ക് ഓട്ടിസം ആണ് എന്ന് തിരിച്ചറിയുന്നതോടെ അന്ധവിശ്വാസം മുതല്‍ ഉത്തരവാദിത്വം എറ്റെടുക്കാനുള്ള വൈമുഖ്യവും വരെ പല കരാണങ്ങളാല്‍ കുടംബത്തിന്റെ പിന്തുണ നഷ്ടപ്പെടുമ്പോള്‍ ഇത്തരം കുട്ടികളും അവരുടെ അമ്മമാര്‍ ഒറ്റപ്പെടുകയാണ് പതിവ്. ഇവിടെയാണ് ഓട്ടിസം ക്ലബിന്റെ പ്രാധാന്യം. ഓട്ടിസം ക്ലബുകളിലൂടെ കുട്ടികളെ വളര്‍ത്താന്‍ പഠിപ്പിക്കുക മാത്രമല്ല അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് പൊതുസമുഹത്തിന് മുന്നില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ഈ ക്ലബുകള്‍ സഹായിക്കുന്നു. ഓട്ടിസം നിര്‍ണ്ണയം മുതല്‍ തെറാപ്പി വരെ എല്ലാവിധ കടമ്പകളിലും പരസ്പരം സഹകരിച്ച് കുടുംബത്തെ പോലെ നിന്ന് കഴിയുന്ന പിന്തുണ ഉറപ്പാക്കുക എന്നതാണ് ക്ലബിന്റെ ലക്ഷ്യം.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഓരോ ജില്ലയിലും ക്ലബുകളുണ്ട്. ഈ ക്ലബുകളില്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും സാഹയകരമായ ട്രെയ്‌നിങ്ങുകളും, മറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഈ ക്ലബുകള്‍ കുട്ടികളുടെ കഴിവുകളെ പുറം ലോകത്തേയ്ക്ക് എത്തിക്കാന്‍ സഹായിക്കുന്നു. അതിന് വലിയൊരു ഉദാഹരണമാണ് എറണാകുളം ഓട്ടിസ്റ്റിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓട്ടിസ്റ്റിക്കായ കുട്ടികള്‍ വരച്ച ചിത്രങ്ങളും അവ പതിപ്പിച്ച കപ്പുകളും പലതരം ആര്‍ട്ട് വര്‍ക്കുകളും ഹോം ഡെക്കോറുകളുമെന്ന് ഓട്ടിസം ക്ലബ് പ്രവർത്തകയായ റസീന പറയുന്നു.

‘കോളാഷ്’ മള്‍ട്ടി ബ്രാന്‍ഡ് ഷോപ്പില്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ ആര്‍ട്ട് വര്‍ക്ക് പ്രദര്‍ശിപ്പാക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷം തരുന്നകാര്യമാണ്. ഓട്ടിസം ബാധിച്ച കുട്ടികളുടെ കഴിവുകളെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് ഈ എക്‌സിബിഷനിലൂടെയാണെന്നും കോളാഷ്’ മള്‍ട്ടി ബ്രാന്‍ഡ് ഷോപ്പിന്റെ ഉടമ സബീറ വോക്ക് മലയാളത്തോട് പറഞ്ഞു. വാലന്റ്‌റെന്‍സ് ഡേയോടനുബന്ധിച്ച് ഷോപ്പില്‍ പ്രത്യേക പരിപടികള്‍ സംഘടിപ്പിക്കും ഈ പരുപാടിയില്‍ ഓട്ടിസം കുട്ടികളുടെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഷോപ്പില്‍ വിതരണത്തിനായി വച്ച ആര്‍ട്ട് വര്‍ക്കുകളും ചിത്രങ്ങള്‍ പതിപ്പിച്ച കപ്പുകളും നല്ല രീതിയില്‍ വിറ്റഴിഞ്ഞ് പോയിയെന്നും സബീറ കൂട്ടിചേര്‍ത്തു.

ഓട്ടസം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാരുകളുടെ സഹായമാണ് ഏറെ നിര്‍ണ്ണായകം. സമൂഹത്തില്‍ അവബോധനം വളര്‍ത്താനും ഇടപ്പെടലുകള്‍ വേണം. അതിനെക്കാളുപരി പുരോഗമന സമൂഹമെന്ന നിലക്ക് ഓട്ടിസം ഒരു രോഗമല്ലെന്നും അവസ്ഥയാണെന്നും തിരിച്ചറിഞ്ഞ് അവരെ കൂടി ഉള്‍ക്കൊള്ളുന്ന നയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. ഒറ്റപ്പെട്ട പോകുന്ന മാതാപിതാക്കൾക്കും പിന്തുണ നല്‍കേണ്ടത് എങ്ങനെന്ന തരത്തില്‍ ചര്‍ച്ചകള്‍ എങ്കിലും ഉയര്‍ന്ന് വരാന്‍ ഇനിയും വൈകികൂട.

ട്രീസ മാത്യു

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.