Thu. May 2nd, 2024

ട്രാന്‍ജെന്‍ഡര്‍ സമൂഹത്തിന് സര്‍ക്കാരുകള്‍ കൂടുതല്‍ പിന്തുണകള്‍ വാഗദാനങ്ങള്‍ ചെയ്യുമ്പോഴും സമൂഹം ഇന്നും മറ്റൊരു രീതിയില്‍ അവരെ സമീപിക്കുമ്പോള്‍ സാധാരണ സമൂഹത്തിനൊപ്പം ഇറങ്ങി ചെല്ലാന്‍ മടിക്കുകയാണ് ട്രാന്‍ജെന്‍ഡര്‍ സമൂഹം. വോട്ടവകാശങ്ങള്‍ തുടങ്ങി സാധാരണക്കാരെ പോലെ ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ ചെയ്യുമ്പോഴും ആധൂനിക സമൂഹത്തില്‍ സാധരാരണക്കാരെ പോലെ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ് ട്രാന്‍ജെന്‍ഡര്‍ സമൂഹം. ഇവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ എര്‍ണാകുളം ജില്ലയില്‍ ട്രാന്‍ജെന്‍ഡര്‍ സമൂഹത്തിന് മാത്രമായി ഒരു പുതിയ ക്ലീനിക്ക് ആരംഭിച്ചിരിക്കുകയാണ് ജില്ലാ പഞ്ചായത്തും സാമൂഹ്യ നീതി വകുപ്പും. എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സൗഹൃദയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ ക്ലിനിക്ക് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ട്രാന്‍ജെന്‍ഡര്‍ സമൂഹത്തിനായി ക്ലിനിക്ക് ആരംഭിക്കുന്നത്.

സമൂഹം പൂരോഗമനവാധികളാണ് എന്ന് പറയുമ്പോഴും ട്രാന്‍ജെന്‍ഡര്‍ സമൂഹത്തോടുള്ള സമീപനം സാധാരണ ജനങ്ങള്‍ക്കിടയില്‍ മാറാത്തത് ട്രാന്‍ജെന്‍ഡര്‍ സമൂഹം സാധരണ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലാന്‍ മടിക്കുകയാണ് അതിന് ഉദാഹരണമാണ് സാധാരണ ആശുപത്രികളില്‍ ചികിത്സതേടാന്‍ ട്രാന്‍ജെന്‍ഡര്‍ മടിക്കുന്നത്. ഈ പഞ്ചാത്തലത്തിലാണ് ട്രാന്‍ജെന്‍ഡര്‍ സമൂഹത്തിനായി ക്ലീനിക്ക് ആരംഭിക്കാം എന്ന് ആശയത്തിലേക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് എത്തി ചേര്‍ന്നത്. എറണാകുളം സാമുഹ്യ നീതി വകുപ്പു ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ട്രാന്‍ജെന്‍ഡര്‍ ക്ലിനിക്ക് ഏറ്റെടുത്ത് നടത്തുന്നത് എറണാകുളം സൗഹൃദയ വെല്‍ഫെയര്‍ സൊസൈറ്റിയാണ്.

ട്രാന്‍ജെന്‍ഡര്‍ സമൂഹം മുഖ്യധാരയിലേക്കെത്താന്‍ ഇപ്പോളും പാടുപെടുകയാണ്. ആശുപത്രികളില്‍ ചികിത്സ തേടാന്‍ മടിക്കുന്നത് വലിയ ആരോഗ്യ പ്രശനങ്ങളിലേയ്ക്കാണ് നയിക്കുന്നത്. അതിനാല്‍ ട്രാന്‍ജെന്‍ഡറിനായി ഒരു പ്രത്യേക ക്ലിനിക്ക് സ്ഥാപിച്ച് ഒരു മാറ്റം കൊണ്ടുവരാന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് ആഗ്രഹിക്കുന്നു. അതിനാലാണ് ജില്ലാ പഞ്ചായത്ത് ഇത്തരമൊരു ഉദ്യമവുമായി എത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ജോസഫ് അലക്സാണ്ടര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

ട്രാന്‍ജെന്‍ഡര്‍ സമൂഹത്തിനിടയില്‍ എന്‍ജിഒ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വ്വേയിലൂടെ അവരുടെ ആവശ്യങ്ങള്‍ എന്തെല്ലാമാണ് എന്ന് കണ്ടെത്തി അതില്‍ ഏറ്റവും അത്യാവശ്യമായി കണ്ടെത്തിയത് അവര്‍ക്കുള്ള ആരോഗ്യപരമായ ബൂദ്ധിമുട്ടുകളാണ്. ഈ കണ്ടെത്തലാണ് ട്രാന്‍ജെന്‍ഡര്‍ മാത്രമായി ഒരു ക്ലീനിക്ക് ആരംഭിക്കാം എന്ന് ആശയത്തിലേക്ക് ജില്ലാ പഞ്ചായത്ത് എത്തുന്നത്. ആരോഗ്യം, തൊഴില്‍, താമസം ഇവയെല്ലാമാണ് ട്രാന്‍ജെന്‍ഡര്‍ സമൂഹത്തിന്റെ ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ്. ഇവയില്‍ ഏറ്റവും അത്യാവശ്യമായ ആരോഗ്യത്തിലൂടെ തുടങ്ങി മറ്റുകാര്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നതെന്ന് ജോസഫ് അലക്സാണ്ടര്‍ വ്യക്തമാക്കി.

ലിംഗമാറ്റ ശസ്ത്രക്രീയക്ക് ശേഷം വളരെയധികം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഡയബറ്റീസ്, ഹൈപ്പര്‍ ടെന്‍ഷന്‍, നേത്രസംബദ്ധമായ അസുഖങ്ങള്‍ തുടങ്ങിയ നിരവധി രോഗങ്ങള്‍ ബാധിക്കുനുണ്ട്. എന്നാല്‍ ഇവ തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല എന്നത് ട്രാന്‍ജെന്‍ഡര്‍ വലിയൊരു ആരോഗ്യ പ്രതിസന്ധിയിലേയ്ക്കാണ് എത്തിക്കുന്നത്. അത് മാത്രല്ല ഇവയ്ക്ക് കൃത്യമായ ചികിത്സ നേടാന്‍ പബ്‌ളിക്ക് ഹെല്‍ത്ത് സെന്റിറില്‍ ചികിത്സ തേടാന്‍ തയ്യാറാവുന്നില്ല. സമൂഹത്തില്‍ അതിജീവിക്കാന്‍ ഇവര്‍ ബുദ്ധിമുട്ടുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.

സ്ഥിരമായ തൊഴിലും വരുമാനവും ഇല്ലാത്തത് ട്രാന്‍ജെന്‍ഡര്‍ സമൂഹത്തിന്റെ ഇടയിലെ മറ്റൊരു പ്രശ്‌നമാണ്. ഇതിന് പരിഹാരം എന്ന നിലയിലാണ് കൊച്ചി മെട്രോയിലടക്കം ജോലി നല്‍കിയത്. എന്നാല്‍ തുച്ചമായ ശമ്പളം ഇവരുടെ ജീവിത നിലവാരത്തില്‍ എത്തിക്കാന്‍ സാധിക്കാത്തത് മൂലം പലരും ജോലി ഉപേക്ഷിച്ച് പോകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയെന്നതാണ് ജില്ല പഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ക്ലീനിക്കില്‍ ജോലി ചെയ്യുന്നവരില്‍ ട്രാന്‍ജെന്‍ഡര്‍ ഉള്‍പ്പെടുത്തും. ട്രാന്‍ജെന്‍ഡര്‍ ഡോക്ടര്‍മാരെയും നഴ്‌സ്മാരേയും നിയോഗിക്കാനും ശ്രമിക്കുന്നതായി ജോസഫ് അലക്സാണ്ടര്‍ പറഞ്ഞു. ഇപ്പോള്‍ ആ തസ്തികയില്‍ ട്രാന്‍ജെന്‍ഡര്‍ കുറവാണ് എന്നാല്‍ അവരുടെ യോഗ്യതയ്ക്ക് അനുസരിച്ച ജോലികള്‍ നല്‍കുമെന്നും അദേഹം വ്യക്തമാക്കി.

ട്രാന്‍ജെന്‍ഡര്‍ സമുഹത്തിലേ തന്നെ ഡോക്ടറായാ വിഭ ഉഷ രാധാകൃഷണന്‍ ക്ലിനിക്ക് ആരംഭിക്കുമെന്ന വാര്‍ത്തയറിഞ്ഞ് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തിനൊപ്പം സഹകരിക്കാന്‍ സന്നദ്ധതയറിയിച്ച് എത്തിയെന്ന് ജോസഫ് കൂട്ടിചേര്‍ത്തു.

സര്‍ക്കാര്‍ ട്രാന്‍ജെന്‍ഡര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ സമീപനം, പ്രഥമികകാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് ഇവയെല്ലാം മൂലം ആശുപത്രികളില്‍ പോകാന്‍ മടിക്കുകയാണെന്ന് ട്രാന്‍ജെന്‍ഡര്‍ ഡോക്ടര്‍ കൂടിയായ ഡോ. വിഭ ഉഷ രാധാകൃഷ്ണന്‍ പറയുന്നു. പല ട്രാന്‍ജെന്‍ഡേസും അവരുടെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. തുടര്‍ ചികിത്സ വേണ്ട കാര്യങ്ങള്‍ പോലും അവര്‍ ശരിയായ രീതിയില്‍ ചികിത്സ തേടുന്നില്ല. ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വരുത്തുക. ട്രാന്‍ജെന്‍ഡേസിന് കൂടുതല്‍ സുരക്ഷിതമായ ഒരിടം ഒരുക്കുകയും സാധാരണ ആശുപത്രികളിലേക്ക് അവരെ കൊണ്ടുവരാനും ബോധവത്കരണം നടത്താനും ഈ ക്ലിനിക്ക് സഹായകമാകുമെന്ന് ഡോ. വിഭ കൂട്ടിചേര്‍ത്തു.

കാലങ്ങളായി ട്രാന്‍ജെന്‍ഡേസിന്റെ ഇടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ധാരാളം വെല്ലുവിളികളും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്ന സമൂഹമാണ് ട്രാന്‍ജെന്‍ഡര്‍ സമുഹമെന്ന് തിരിച്ചറിയാന്‍ സാധിച്ചു. ട്രാന്‍ജെന്‍ഡര്‍ സമുഹത്തിലേക്ക് ഇറങ്ങുമ്പോള്‍ സമൂഹം വ്യത്യസ്തമായ രീതിയിലാണ് അവരെ നോക്കി കാണുന്നത്. സമുഹത്തില്‍ എല്ലാവരെയും പോലെ തുല്യ നീതിയില്‍ ജീവിക്കാന്‍ അവകാശമുള്ളവരാണ് ട്രാന്‍ജെന്‍ഡര്‍. സമുഹത്തിന്റെ പ്രത്യേകതകള്‍കൊണ്ട് പലവിധ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സമുഹത്തിനും ട്രാന്‍ജെന്‍ഡര്‍ സമുഹത്തിലും സാമൂഹികമായ അവബോധം തീര്‍ത്തുകൊണ്ട് സമൂഹത്തില്‍ തുല്യതോടെ ട്രാന്‍ജെന്‍ഡര്‍ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് ഈ ക്ലിനിക്കിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സൗഹൃദയ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസ് കുളത്തുവേല്ലില്‍ പറഞ്ഞു.

ട്രാന്‍ജെന്‍ഡര്‍ സമുഹത്തെ ഒരു കുടകീഴില്‍ കൊണ്ടുവരുകയും അവര്‍ക്ക് ആവശ്യമുള്ള നിയമപരമായ അവകാശങ്ങളും സുരക്ഷയും ആരോഗ്യ പിന്തുണയും നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഫാ. ജോസ് കുളത്തുവെല്ലില്‍ കൂട്ടിചേര്‍ത്തു. ട്രാന്‍ജെന്‍ഡേസിന് സ്വയം പര്യാപ്തത കൈവരിക്കാന്‍ തൊഴില്‍ പരിശീലനം നല്‍കുകയുമാണ് ഈ പദ്ധതിയുടെ ഭാവി ലക്ഷ്യങ്ങളെന്ന് അദേഹം കൂട്ടിചേര്‍ത്തു.

എന്നിരുന്നാലും ട്രാന്‍ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ മൗലികാവകാശങ്ങള്‍ക്കായുള്ള പോരാട്ടം, വര്‍ഷങ്ങളായി തുടരുകയാണ്. സാമൂഹിക പ്രതിബന്ധങ്ങള്‍, അവഗണനകള്‍, വര്‍ഷങ്ങളായി നേരിട്ടുള്ള വിവേചനം എന്നിവയാല്‍ മുഖ്യധാരയില്‍ നിന്ന് പുറത്താക്കപ്പെട്ട ട്രാന്‍ജെന്‍ഡര്‍ ഇപ്പോഴും തിരിച്ചുവരാന്‍ പാടുപെടുകയാണ്. വ്യാപകമായ സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ വളരെ മന്ദഗതിയിലാണ് ട്രാന്‍ജെന്‍ഡര്‍ സമൂഹത്തില്‍ നടക്കുന്നത്. ഈ സമൂഹം ട്രാന്‍ജെന്‍ഡര്‍ സമൂഹത്തെ നോക്കികാണുന്ന രീതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

 

ട്രീസ മാത്യു

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.