Sun. Dec 22nd, 2024
ലഖ്‌നൗ:

ചിൻഹട്ടിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ കൈയിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു. പ്രസവശേഷം കുഞ്ഞിനെ തൂവാലയിൽ പൊതിയാതെ നഴ്സ് ഉയർത്തിയ ശേഷം കാൽ വഴുതി നിലത്തുവീഴുകയായിരുന്നു.

അമ്മയുടെ നിലവിളി കേട്ട് വീട്ടുകാർ ലേബർ റൂമിലേക്ക് കയറാൻ ശ്രമിച്ചു. ആശുപത്രി അധികൃതർ അവരെ തടയാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ ബലപ്രയോഗത്തിനെടുവിൽ അകത്തുകടന്നു.

കുഞ്ഞ് ജനിച്ചപ്പോഴേ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ ബന്ധുക്കൾ ബഹളമായി. അപകട മരണം ഒതുക്കി തീർക്കാൻ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും കള്ളക്കഥ മെനഞ്ഞിരിക്കുകയാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

ഇത് സംബന്ധിച്ച് അവർ ചിൻഹട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തലയിൽ മുറിവേറ്റ പാടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.