Wed. Jan 22nd, 2025
ചെന്നൈ:

തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ദാരുണമായ അപകടം ഉണ്ടായത്.

10 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരം ആണ്.