Sun. Dec 22nd, 2024
കൊച്ചി:

നടനും നിർമാതാവുമായ വിജയ് ബാബുവിനെതിലെ ബലാത്സംഗ ആരോപണവുമായി കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിനിയായ യുവനടി രംഗത്തുവന്നിരുന്നു. നടൻ ഒളിവിലായതിനാൽ അറസ്റ്റിന് സാധിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരാതിക്കാരിയുടെ പേരുവിവരവും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ നടി നൽകിയ പരാതിയും പുറത്തുവന്നിരിക്കുകയാണ്.

‘വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്’ എന്ന് ഫേസ്ബു് പേജിലൂടെയാണ് നടി നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. വിജയ് ബാബു നിർബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിക്കുമെന്നും സെക്സ് എതിർത്താൽ മുഖത്ത് തുപ്പുമെന്നും അവർ പറയുന്നു.