Mon. Dec 23rd, 2024
കണ്ണൂ‍ർ:

തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച നിലയിൽ. ഗോപാലപ്പേട്ടയിലെ സുമേഷിന്റെ വീട്ടുവരാന്തയിലാണ് തിങ്കളാഴ്ച അർധ രാത്രിയിൽ റീത്തും ചന്ദനത്തിരികളും വെച്ചത്. പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയാണ് സുമേഷ്.

കേസിൽ അറസ്റ്റിലായ ഇയാൾ നിലവിൽ റിമാൻഡിലാണ്. വീടിന്റെ മുൻഭാഗത്തും പിൻ ഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റീത്ത് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

ആരാണ് റീത്ത് കൊണ്ടുവച്ചതെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രദേശത്ത് കൂടുതൽ സംഘർഷങ്ങളും ആക്രമണങ്ങളും ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനുള്ള നിർദേശം ജില്ല പൊലീസ് മേധാവി നൽകിയിട്ടുണ്ട്.