Sat. Apr 26th, 2025

അഭിനയം പോലെ നടന്‍ ഇന്ദ്രജിത്ത് സുകുമാരന് പ്രിയപ്പെട്ട ഒന്നാണ് യാത്രകള്‍. സിനിമകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ അദ്ദേഹം പലപ്പോഴും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതും യാത്രകള്‍ക്കായിത്തന്നെ.

ഇപ്പോഴിതാ ഒരു പഴയ ജപ്പാന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഒരു പ്രമുഖനൊപ്പമുള്ള ചിത്രവും ഓര്‍മ്മയും പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. മറ്റാരുമല്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമൊത്തുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ജപ്പാലിനെ ക്യോട്ടോയിലുള്ള ഒരു ട്രാഫിക് സിഗ്നലില്‍ വച്ചാണ് അദ്ദേഹത്തെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതെന്ന് ഇന്ദ്രജിത്ത് പറയുന്നു.