Fri. Nov 22nd, 2024
ന്യൂയോർക്ക്:

ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇൻവസ്റ്റർ വാറൻ ബുഫറ്റിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി. 59 കാരനായ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 123.7 ബില്യൺ യു എസ് ഡോളറായി ഉയർന്നപ്പോൾ വാറൻ ബഫറ്റിന്റെ ആസ്തി 121.7 ബില്യൺ യു എസ് ഡോളറാണ്.

ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി അദാനിയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയെക്കാൾ 19 ബില്യൺ ഡോളർ അധിക സമ്പത്തുണ്ട് അദാനിക്ക്.

സ്‍പേസ് എക്സ്-ടെസ്ല മേധാവി ഇലോൺ മസ്ക് (269.8 ബില്യൺ ഡോളർ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (170.2 ബില്യൺ ഡോളർ), ഫ്രഞ്ച് കോടീശ്വരൻ ബെർണാഡ് അർനോൾട്ട് (167.9 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (130.2 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാർ.

104.2 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയിൽ എട്ടാം സ്ഥാനത്താണ്.